ഉത്തരഖണ്ഡ് നമ്മെ പഠിപ്പിക്കുന്നത്
മലനിരകളുടെ സംരക്ഷണത്തിന് മരങ്ങൾ വേണം അവ വെട്ടിമാറ്റി
കെട്ടിടങ്ങളും റോഡുകളും ഖനനവും നടത്തുവാൻ
തുടങ്ങിയാൽ മണ്കട്ട വെള്ളത്തിൽ
വീണതുപോലെ മഴവെള്ളപാച്ചിലിൽ തകർന്നടിയും നമുടെ വികസനങ്ങളെല്ലാം. ഉത്തരഖണ്ടിലെ പ്രളയ ദുരന്തത്തിൽ നിന്നും നാം ഉൾക്കൊള്ളേണ്ട പാഠങ്ങൾ വലുതാണ്.
ഈ മുന്നറിയിപ്പുകൾ നാം കേൾക്കാതെ പോയാൽ നമ്മുടെ എല്ലാ വികസനങ്ങളും വ്യഥാവിലാകും . പരിസ്തി സംരക്ഷണം മനുഷ്യന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിത ഘടകമാണന്ന് വികസിത രാജ്യങ്ങളിലൊക്കെ വളരെ മുൻപ് തന്നെ മനസിലാക്കിയിട്ടുണ്ട് . എന്നാൽ ഇന്ത്യയിൽ ഈ വിഷയത്തിൽ നമ്മുടെ ഭരണ സംവിധാനങ്ങൾ യാതൊരു പ്രാധാന്യവും നല്കിയിട്ടില്ല എന്നുമാത്രവുമല്ല ഈ വിഷയവുമായി ബന്ധപ്പെട്ട പഠനങ്ങൾ പോലും നടക്കാത്ത സ്ഥിതിയാണുള്ളത് .

. വികസനതന്ത്രങ്ങൾ
മെനയുന്ന വികസനവാദികൾക്കും,
രാഷ്ട്രിയ ഭീമന്മാർക്കും ഇത്തരം
വിഷയങ്ങളിൽ അവബോധവും തിരിച്ചറിവും എത്രത്തോളം ഉണ്ട്
എന്നതിൽ സംശയിക്കേണ്ടത്ഉണ്ട്.
ഏതൊരു വികസനപ്രവർത്തന്നങ്ങൾക്കും അതിന്റെ പശ്ചാത്തല മേഖലയിൽ ഊന്നികൊണ്ടാണ്
നാം പ്രവർത്തനങ്ങൾ ആസൂത്രണം
ചെയ്യുന്നത് എന്നാൽ ഇവിടെ
മറ്റ് രണ്ട് ഘടകങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ട്
ഒന്ന് പാരിസ്ഥിതിക ഘടകം
രണ്ട് സാമൂഹിക ഘടകം
. പചാത്യരജ്യങ്ങളിൽ ഈ ഘടകങ്ങൾ
കൂടി പരിഗണിച്ചുകൊണ്ടാണ് വികസന
പ്രവർത്തനങ്ങൾക്ക് രൂപം കൊടുക്കുന്നത് .
ഈ വ്യവസ്ഥിതിക്ക് മാറ്റം വരുത്തുന്നതിന് വേണ്ടി വ്യക്തമായ നിയമനിർമ്മാണം ജനപ്രതിനിധി സഭകളിൽ ഉണ്ടാക്കിയെടുക്കേണ്ട ചുമതല നമ്മുടെ രാഷ്ട്രിയ കക്ഷികൾക്കുണ്ട് .
ഉത്തരഖണ്ടിലെ മിന്നൽ പ്രളയത്തിനു കാരണമാകുന്ന ഘടകങ്ങൾ മല്ചെരുവുകളിലെ അശാസ്ത്രിയമായി നിർമ്മിച്ച കെട്ടിടങ്ങളും , റോഡുകളും , ചെറിയ ഡാമുകളുമാണ്.
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ മണ്ണൊലിപ്പ് ഉരുൾപൊട്ടൽ എന്നിവക്ക് സാധ്യതയുള്ള പ്രദേശങ്ങളായി രേഖപ്പെടുത്തിയ പ്രദേശങ്ങളിലാണ് ഇത്തരം പ്രവർത്തനങ്ങൾ വികസനത്തിൻറെ പേരിൽ ഉണ്ടാക്കപ്പെട്ടിട്ടുള്ളത് ഇതുപോലെ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും വികസന പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട് . ഇവയെല്ലാം നമ്മെ പേടിപ്പിക്കുന്ന മഹാവിപത്തായി മാറാതിരിക്കട്ടെ എന്ന് ആശ്വസിക്കാം ....
വിനയകുമാർ
സെക്രട്ടറി , ഒയിസ്ക ഇന്റർനാഷണൽ
,
കൊണ്ടോട്ടി ചാപ്റ്റർ