പ്ലാസ്റ്റിക് ഒഴിവാക്കൂ, ഭൂമിയെ രക്ഷിക്കൂ' സേവ് എര്‍ത്ത് ക്യാമ്പയിന് തുടക്കമായി
( ) -3/18/2013
കൊണ്ടോട്ടി: ഒയിസ്‌ക ഇന്റര്‍ നാഷണല്‍ കൊണ്ടോട്ടി ചാപ്റ്റര്‍ ആഭിമുഖ്യത്തില്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറക്കുവാനും, അവ ശരിയായ രീതിയില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്ത് ഭൂമിയെ രക്ഷിക്കുക എന്ന ബോധവത്ക്കരണ ക്യാമ്പയിന്റെ ഉദ്ഘാടനം നഗരകാര്യ ന്യൂനപക്ഷ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വ്വഹിച്ചു.
പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറക്കുവാനും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്താല്‍ മാത്രമെ നമ്മുടെ പ്രകൃതിയെ സംരക്ഷിക്കുവാന്‍ സാധിക്കുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു.ഇതിന് വേണ്ടി കേരളത്തില്‍ പ്ലാസ്റ്റിക് റീസൈക്ലിംഗ് കേന്ദ്രങ്ങള്‍ അത്യാവശ്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പൊതുജനങ്ങളുടെ പൂര്‍ണ്ണ പിന്തുണ ഈ കാര്യങ്ങളില്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഓയിസ്‌ക പ്രസിഡന്റ് കെ.എ.മൊയ്തീന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. 'OISKON ഗ്രീന്‍ അവാര്‍ഡ് 2013' ദയാനഗര്‍ റസിഡന്‍സ് അസോസിയേഷന്‍, കൊണ്ടോട്ടി 17 ന് മന്ത്രി നല്‍കി. കെ.മുഹമ്മദുണ്ണി ഹാജി എം.എല്‍.എ ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു. സൗജന്യ തുണി സഞ്ചി വിതരണം കൊണ്ടോട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ഫാത്തിമാ ബീവി നിര്‍വ്വഹിച്ചു. മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട എക്‌സിബിഷന്‍ ഒയിസ്‌ക സൗത്ത് ഇന്ത്യന്‍ ചാപ്റ്റര്‍ സെക്രട്ടറി ജനറല്‍ അരവിന്ദ് ബാബു നിര്‍വ്വഹിച്ചു. ബോധവത്ക്കരണ സ്റ്റിക്കര്‍ പ്രകാശനം ഒയിസ്‌ക ജില്ലാ പ്രസിഡന്റ് പി.ആര്‍.നരേന്ദ്രദേവ് നിര്‍വ്വഹിച്ചു. കൊണ്ടോട്ടി ചാപ്റ്റര്‍ സെക്രട്ടറി എം.വിനയകുമാര്‍, ഫൗസിയ മുബഷിര്‍, മുസ്തഫ ശാദി, പി.ഇ.അഷ്‌റഫ് മാസ്റ്റര്‍, പി.അഹമ്മദ്, റഫീഖ് ബാബു എം.എസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.